|
Post by Admin on Jul 11, 2020 14:43:17 GMT 5.5
കേരളത്തിലെ ഒരു കൂട്ടം സിനിമാപ്രേമികളായ ഞങ്ങൾ മലയാളികളായ സിനിമാപ്രേമികൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ മലയാളിത്തം തുളുമ്പുന്ന അഭ്രപാളി.കോം എന്ന പേരിൽ ഒരു സൈറ്റ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. വെബ്സൈറ്റിന്റെ പേര് അർത്ഥമാക്കുന്നതു പോലെതന്നെ സിനിമ, സീരിയൽ എന്നിവയിൽ പ്രവർത്തിക്കാനും, അഭിനയിക്കാനും ഷോർട്ട് ഫിലിമുകൾ , ആൽബങ്ങൾ. പരസ്യചിത്രങ്ങൾ. ഡോക്കുമെൻററികൾ എന്നിവ നിർമ്മിക്കാനും അവയിലഭിനയിക്കാനും പാടാനും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള വർക്കുകളിൽ ഭാഗഭാക്കാകാനും അവസരമൊരുക്കുക എന്നതാണ് അഭ്രപാളി എന്ന വെബ് സൈറ്റിന്റെ ലക്ഷ്യം. പൂർണ്ണമായും വെർച്വൽ ഓഫീസ് എന്ന കൺസെപ്റ്റിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ മാത്രമാണ് അഭ്രപാളി. ആ കൂട്ടായ്മയുടെ ശ്രമങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഓൺലൈനായി ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ തൽസമയം എല്ലാവർക്കും ലഭ്യമാക്കുന്നതിനുമായി രൂപപ്പെടുത്തിയിരിക്കുന്ന ഒരു വെബ് സൈറ്റാണ് അഭ്രപാളി.കോം ( www.abhrapaali.com )
|
|